കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും എറണാകുളം ആശിർഭവനിൽ വെച്ച് നടന്നു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭി. ആന്റണി വാലുങ്കൽ പിതാവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
*യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലക ശക്തികളാണെന്നും വിദ്യഭ്യാസപരമായ ഔന്നത്യത്തിനൊപ്പം സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്കും യുവജനങ്ങൾ നേതൃത്വം നൽകണമെന്നും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭി. ആന്റണി വാലുങ്കൽ പിതാവ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. കൊച്ചി കോർപറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ. ‘SHE’ കേശദാന യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ഭാരവാഹികളും വൈദികരും സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ, ആനിമേറ്റർ സിസ്റ്റേഴ്സ്, മറ്റു യുവജനങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.















