പാലാ: തമ്പുരാൻ മുകളിലുണ്ടെങ്കിൽ സന്മനസ് ജോർജ് തീർച്ചയായും സ്വർഗത്തിലായിരിക്കുമെന്ന് പാലാ കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസഫ് മലേപറമ്പിൽ അഭിപ്രായപ്പെട്ടു. പാലാ മരിയ സദനത്തിൽ സംഘടിപ്പിച്ച സന്മനസ് ജോർജ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴായിരത്തോളം പേർക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് കാരുണ്യപ്രവർത്തികളുടെ ആഴം വെളിവാക്കുന്നു. വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ, നിശ്ചയദാർഢ്യത്തോടെ നന്മ പകുത്തുനൽകിയ വ്യക്തിത്വമായിരുന്നു സന്മനസ് ജോർജിന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു.
ഫാ. ജോസഫ് മലേപറമ്പിൽ, ഫാദർ ജോർജ് കാരമേലിൽ, ഫാദർ ജോർജ് നെല്ലിക്കുന്ന്ചെരിവ്പുരയിടം, സന്തോഷ് മരിയസദനം , ഷിബു തെക്കേമറ്റം , ഈരാറ്റുപേട്ട എസ് ഐ ബിനോയി തോമസ് , ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു
















