കൊടും ചൂടിൽ സംസ്ഥാനം കനത്ത ജാഗ്രതയിൽ തുടരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പിന് പിന്നാലെ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്.
സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ
എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികൾ യോഗം തീരുമാനിക്കും.
















