നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് ശുഭപ്രതീക്ഷയെന്ന് കെ മുരളീധരൻ. ഭരണമാറ്റത്തിൻ്റെ സൂചന പ്രകടമാണ്. വോട്ടർമാർക്ക് പോളിംഗ് സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യമൊരുക്കിയില്ല. മുതിർന്ന പൗരൻമാർക്ക്പോലും പരിഗണന ലഭിച്ചില്ല.
5000ത്തിനും 10000 ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും. UDF 100 സീറ്റിന് മുകളിൽ നേടും. ആവേശത്തോടെ ജനങ്ങൾ വോട്ടു ചെയ്തു. വട്ടിയൂർക്കാവിലെ ജനങ്ങൾ എന്റെ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രനെതിരെയും കെ മുരളീധരൻ പ്രതികരിച്ചു.
എ കെ ശശീന്ദ്രൻ ഇനി ആ വകുപ്പ് ഭരിക്കില്ലെന്നും അദ്ദേഹം മറുപടി നൽകി. എന്നാൽ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.















