ത്രികോണമത്സരം നടക്കുന്ന ആറന്മുളയില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ വലിയ ആത്മവിശ്വാസത്തിലാണ്. പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പുകളം കൂടുതല്‍ ചൂട് പിടിച്ചു.
മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഇക്കുറി താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് പറഞ്ഞു. അമിത ആത്മവിശ്വാസം കൊണ്ടല്ല ഭൂരിപക്ഷം പറഞ്ഞത്. തനിക്ക് നാടിന്റെ മനസ്സറിയാമെന്നും വീണാ ജോര്‍ജ് പറഞ്ഞു.















