വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായർ
എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിർദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്.















