സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. അപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ (33) ഹൃദയം ദാനം ചെയ്യും. ഹൃദയം കിംസില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും.
ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകവേ കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. വെല്‍ഡിംഗ് ജീവനക്കാരനാണ്.















