ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം. ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണ്?.
ഇടതുപക്ഷത്ത് യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഇടത് പക്ഷത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കാൻ ഒരു കാരണമുണ്ട്.
പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല. അവസരവാദ നിലപാട് കൊണ്ടല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. അടിസ്ഥാനപരമായ മാറ്റം LDF ന് സംഭവിച്ചു. ആലപ്പുഴയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. രാഹുൽ ഗാന്ധി.















