വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതിയിൽ ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭയെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി.
FCRA വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും അസത്യം പ്രചരിപ്പിക്കുന്നെന്ന് തിരുവല്ലയിലെ യോഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി. സിവിൽകോഡിലും ഇവർ നുണപ്രചരിപ്പിച്ചു. എന്തു ചെയ്താലും അപവാദം പ്രചരിപ്പിക്കുന്നു എല്ലാ കാര്യത്തിലും കള്ളം പറയുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു.
ക്രൈസ്തവ വിശ്വാസികൾ ഏറെയുളള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും എൻഡിഎ ഭരണമെന്നും 2029ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















