പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ്. 365 പേർക്ക് പരിക്കേറ്റു. രണ്ടു പൈലറ്റുകളെ രക്ഷിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ വെടിവച്ചിട്ട എഫ്-15 പോർവിമാനത്തിലേയും എ-10 പോർവിമാനത്തിലെയും ഓരോ പൈലറ്റുകളെ വീതമാണ് രക്ഷിച്ചത്. എഫ്-15 പോർവിമാനത്തിലെ ഒരു ക്രൂ അംഗത്തെയാണ് ഇനി കണ്ടെത്താനുള്ളത്.
പരിക്കേറ്റവരിൽ 247 പേർ കരസേനക്കാരും 63 പേർ നാവികസേനക്കാരും 19 പേർ മറീനുകളും 36 പേർ എയർമെൻ എന്നിവർ ഉൾപ്പെടുന്നു. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചിലിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.















