വിദേശ സംഭാവാന നിയന്ത്രണ ഭേദഗതി ബില്ല് ക്രൈസ്തവരുടെ മാത്രം പ്രശ്നമായി കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഭരണകൂട ഭീകരതയെ സഭ ഭയക്കുന്നു.
തിരഞ്ഞെടുപ്പിൽ പ്രത്യേക പാർട്ടിക്കായി വോട്ട് ചെയ്യണമെന്നോ പ്രതിഷേധിക്കണമെന്നോ സഭ പറയില്ലെന്നും വിശ്വാസികൾക്ക് വസ്തുനിഷ്ഠമായി നിലപാട് എടുക്കാൻ കഴിവുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.















