spot_img

പാലായിൽ കാർഷിക-വ്യവസായ കുതിച്ചുചാട്ടം ലക്ഷ്യം; കേന്ദ്രസഹായത്തോടെ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് ഷോൺ ജോർജ്

Date:

പാലാ: ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ സംരഭകത്വം തിരിച്ചു പിടിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ജോലി തേടുന്നവർക്ക് പകരം ജോലി നൽകുന്നവരെ സൃഷ്‌ടിക്കാനുള്ള സാഹചര്യം ഒരുക്കും.

കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പനങ്ങളെ കേവലം അസംസ്‌കൃത വസ്‌തുക്കളായി വിൽക്കാതെ മൂല്യ വർദ്ധനവ് നടത്തുന്ന അഗ്രോ ഇൻഡസ്ട്രി സംരഭങ്ങൾ പ്രോത്സാഹിപ്പിക്കും. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ എംഎസ്എംഇ ഫെസിലിറ്റേഷൻ കേന്ദ്രവും സ്‌റ്റാർട്ടപ്പ് ഇൻക്യുബേഷൻ കേന്ദ്രവും പാലായിൽ സ്ഥാപിക്കും. ഇതിലൂടെ പുതിയ സംരഭങ്ങൾക്കുള്ള ആശയങ്ങൾ, നിയമസഹായം, സർക്കാർ ലൈസൻസ്, സാമ്പത്തിക സഹായം, സൗജന്യ ഓഫീസ് സൗകര്യം എന്നിവ ലഭ്യമാക്കും.

നാട് വിട്ടുപോകുന്ന നിലവിലെ അവസ്ഥക്ക് പകരം, നാട്ടിൽ തന്നെ അധ്വാനിച്ച് മാന്യമായി ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനാണ് ബിജെപിയുടെ ശ്രമം ഷോൺ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഭരണങ്ങാനം തലപ്പലം പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിന് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷോൺ.

രാവിലെ ഭരണങ്ങാനം പഞ്ചായത്തിലെ മേരിഗിരിയിൽ നിന്നും ആരംഭിച്ച പര്യടനം ഇടപ്പാടി, പാമ്പൂരാപാറ, കുളത്തിനാൽ, അല്ലാപ്പാറ, അളനാട്, പ്രവിത്താനം ചന്തകവല, ഉള്ളനാട്, കയ്യൂർ, കോയിത്താനം, ചൂണ്ടച്ചേരി, അയ്യമ്പാറ വഴി ഭരണങ്ങാനം ജംഗ്ഷനിൽ സമാപിച്ചു.

തുടർന്ന് ഉച്ചകഴിഞ്ഞ് തലപ്പലം പഞ്ചായത്തിലെ കളത്തുകടവിൽ നിന്നും ആരംഭിച്ച പര്യടനം തെളിയാമറ്റം, ഓലയം, സബ്‌സ്റ്റേഷൻ, പ്ലാശനാൽ, പേരൂപ്പാറ, അഞ്ഞൂറ്റിമംഗലം, വലിയകാവുംമ്പുറം, തേവർപ്പാടം ആശുപത്രിപ്പടി, അമ്പാറ ബാങ്ക് പടി, ചിറ്റനാപ്പാറ, കീഴമ്പാറ, അമ്പാറ അമ്പലംപടി, ചാമംക്കുന്ന്, ഇഞ്ചോലിക്കാവ്, കോളജ് ജംഗ്ഷൻ വഴി പനക്കപ്പാലം കവലയിൽ സമാപിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related