2026 ഏപ്രിൽ 02 വ്യാഴം 1199 മീനം 19
വാർത്തകൾ
👉📰 വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കും. നിലവിൽ മറ്റ് നിയമനിർമ്മാണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനും കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്മർദത്തിനുമിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബിൽ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചിരുന്നു.
👉📰 അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാർഥി ജി സുധാകരൻ അവസരവാദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദ നിലപാടുകാരനും കോൺഗ്രസും ചേർന്ന് ബിജെപി വോട്ട് വാങ്ങാനാണ് പ്ലാനെന്ന അമ്പലപ്പുഴയിലെ എൽഡിഎഫ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അവസരവാദ നിലപാടുകാരൻ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്നും പിണറായി വിജയൻ പറഞ്ഞു
👉📰
മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. പാരീസിൽ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷമാണ്. അതെ ഹോട്ടലിൽ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് തുറന്നുപറഞ്ഞപ്പോൾ അദ്ദേഹം ആ ഹോട്ടലിൽ നിന്ന് മാറുകയായിരുന്നു. വിമർശിച്ചതിന്റെ പേരിൽ തന്നോട് അദ്ദേഹത്തിന് നീരസമുണ്ടായെന്നും സാബു എം ജേക്കബ്.
👉📰 ആർട്ടിമിസ് 2 ദൗത്യത്തിൽ റോക്കറ്റിൽ ഇന്ധനം നിറയ്ക്കൽ പൂർത്തിയായി. ഇന്ധന ടാങ്കുകളിലെ മർദം ക്രമീരിക്കുന്ന പ്രക്രിയ തുടരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39B വിക്ഷേപണത്തറയിൽ നിന്നാണ് SLS റോക്കറ്റ് വിക്ഷേപിക്കുന്നത്. കാലാവസ്ഥ 80% അനുകൂലമെന്ന് നാസ അധികൃതർ അറിയിച്ചു.
👉📰 തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പയ്യന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേളയിലായിരുന്നു കെസി വേണുഗോപാൽ ഗുരുതര ആരോപണം ഉന്നയിച്ചത്. വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് കൃത്രിമം കാണിക്കുന്നതെന്ന് അദേഹം ആരോപിച്ചു.
👉📰 വിമാന ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ. വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. പുതുക്കിയ നിരക്കുകൾ നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര റൂട്ടിൽ 275 മുതൽ 950 രൂപ വരെ കൂടും. രാജ്യാന്തര റൂട്ടിൽ 900 മുതൽ 10,000 വരെയാകും. മറ്റു വിമാന കമ്പനികളും സമാനമായി സർചാർജ് വർധിപ്പിക്കും.ിമന ഇന്ധന വില ഉയർന്നതിന് പിന്നാലെ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ. വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. പുതുക്കിയ നിരക്കുകൾ നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര റൂട്ടിൽ 275 മുതൽ 950 രൂപ വരെ കൂടും. രാജ്യാന്തര റൂട്ടിൽ 900 മുതൽ 10,000 വരെയാകും. മറ്റു വിമാന കമ്പനികളും സമാനമായി സർചാർജ് വർധിപ്പിക്കും.
👉📰 പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.
👉📰 ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. ഇറാൻ യുദ്ധത്തിൽ സഹായിച്ചില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ട്രംപ് പറഞ്ഞു. റോയിട്ടേഴ്സിനോടാണ് പ്രതികരണം. ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്നും, എന്നാൽ ഹോർമുസ് കടലിടുക്ക് തടയുന്നത് ഇറാൻ അവസാനിപ്പിക്കുന്നത് വരെ താൻ അത് പരിഗണിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യം പൂർത്തീകരിച്ചെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സൈന്യം പിൻവാങ്ങൽ ആരംഭിച്ചേക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്.















