എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഉടൻ അറിയാമെന്നാണ് സൂചന. വ്യാഴാഴ്ച 9 മണിക്ക് പ്രസിഡന്റ് ട്രംപ്
രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റാണ് എക്സ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. ഇറാനുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവയ്ക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്.















