വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തരകാര്യ വിഭാഗം തലവനായി ആർച്ച് ബിഷപ്പ് പൗലോ റുഡെല്ലിയെയും, പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി ആർച്ചുബിഷപ്പ് പെറ്റാർ രാജിച്ചിനെയും,
ഇറ്റലിയുടെയും സാൻ മറീനോയുടെയും അപ്പസ്തോലിക ന്യൂൺഷ്യോയായി ആർച്ചുബിഷപ്പ് എഡ്ഗാർ പെഞ്ഞ പാരയെയും, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് പൗളോ ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള മെത്രാപ്പോലീത്തായാണ്.
1995-ലാണ് വൈദികനായി അഭിഷിക്തനായത്. 2019-ൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, 2023 മുതൽ കൊളംബിയയിൽ നൂൺഷ്യോയായി സേവനം ചെയ്യുകയായിരുന്നു. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.















