പാലാ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് ഭരണങ്ങാനത്ത് ആവേശോജ്ജ്വലമായ വരവേൽപ്പ്. വോട്ടർമാരെ നേരിൽ കാണാൻ എത്തിയ സ്ഥാനാർത്ഥിയെ മുതിർന്നവരും യുവാക്കളും കുട്ടികളും ഉൾപ്പെടെ കാത്തുനിന്നു സ്വീകരിച്ചു.
ഭരണങ്ങാനത്തെ പര്യടനത്തിനിടെ ഒരു മുതിർന്ന അമ്മ സ്ഥാനാർത്ഥിക്ക് കണിക്കൊന്ന പൂക്കൾ നൽകി സ്വീകരിച്ചത് പ്രവർത്തകർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ആവേശം പകർന്നു. പൂക്കൾ നൽകി അനുഗ്രഹിച്ച അമ്മയോട് ഏറെനേരം വിശേഷങ്ങൾ പങ്കിട്ട ശേഷമാണ് അദ്ദേഹം പര്യടനം തുടർന്നത്.















