കൊടുമ്പുടി: പാലാ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനം കൊടുമ്പുടിയിൽ ആവേശമായി. കൊടുമ്പുടി സന്ധ്യ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെത്തിയ സ്ഥാനാർത്ഥി സൊസൈറ്റി ജീവനക്കാരെയും അംഗങ്ങളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
തോട്ടം മേഖലയിലെയും കാർഷിക മേഖലയിലെയും തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതികൾ പാലായിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം, സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാവിധ പിന്തുണയും എൻ.ഡി.എ വാഗ്ദാനം ചെയ്യുന്നുവെന്നും വ്യക്തമാക്കി.















