തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്‌സിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. വീഡിയോ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം
സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് നടപടി. സീല്‍ വിവാദത്തില്‍ ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു.
അത് സാങ്കേതിക പിഴവായിരുന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നുമായിരുന്നു വിശദീകരണം. ഈ സാങ്കേതിക പിഴവിന്റെ പേരില്‍ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈബര്‍ പൊലീസിനെ സമീപിച്ചത്.















