ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം. “ഹംഗറി ഹെൽപ്പ്സ് – വേർ ഹംഗറി മീൻസ് ലൈഫ്” എന്ന പേരിലുള്ള ഡോക്യുമെന്ററി ആൻഡ്രാസ് അർപാഡ് നോവാക്കാണ് സംവിധാനം
ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററി ചിത്രം ചൊവ്വാഴ്ച ബുഡാപെസ്റ്റിലെ യുറേനിയ നാഷണൽ ഫിലിം തിയേറ്ററിൽ പ്രദർശിപ്പിച്ചു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെയും
യുദ്ധത്തിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്ന മറ്റുള്ളവരെയും പിന്തുണയ്ക്കുന്നതിനായി ഹംഗേറിയന്‍ ഭരണകൂടം 2017ൽ ആരംഭിച്ച ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം വഴി ദശലക്ഷകണക്കിന് ആളുകള്‍ക്ക് ആണ് സഹായം ലഭിച്ചിരിക്കുന്നത്.















