വലവൂർ: വലവൂരിൽ ട്രിപ്പിൾ ഐ.ടി (IIIT) യാഥാർത്ഥ്യമാക്കിയപ്പോൾ അതിനെ പരിഹസിച്ചവരെ ജനങ്ങൾ തിരിച്ചറിയണമെന്ന് സ്റ്റീഫൻ ജോർജ്. “പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ” എന്ന് ട്രിപ്പിൾ ഐ.ടിയെ വിശേഷിപ്പിച്ചവർ വികസന വിരോധികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലവൂർ എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങൾ അഭിമാനത്തോടെ ജനങ്ങളോട് പറയാൻ പ്രവർത്തകർക്ക് കഴിയണം. പെൻഷൻ 900 ൽ നിന്നും 2000 രൂപായാക്കി വർദ്ധിപ്പിച്ചതും സംസ്ഥാനത്ത് കറണ്ട് കട്ട് ഇല്ലാതാക്കിയതും എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.















