ഭരണങ്ങാനം: പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് ഭരണങ്ങാനം പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. എൽഡിഎഫ് പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാർത്ഥി ജോസ് കെ. മാണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാലായുടെ സമഗ്ര വികസനത്തിനും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കും കരുത്തുപകരാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റബ്ബർ കർഷകരുടെ പ്രശ്നങ്ങളും മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകളും പരിഹരിക്കാൻ ഇടതുപക്ഷ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.















