ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 കോടി ബാരൽ ഇറാൻ എണ്ണയ്ക്കു മേലുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കിയതിനെ തുടർന്നാണ് നീക്കം. മൂന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി കാക്കുന്നതായും
റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കടലിൽ കെട്ടിക്കിടക്കുന്ന കപ്പലുകൾക്കുമേലുള്ള ഉപരോധമാണ് അമേരിക്ക നീക്കിയത്. എണ്ണവില അന്താരാഷ്ട്രതലത്തിൽ ഉയരാതിരിക്കാനാണ് അമേരിക്ക ഉപരോധം നീക്കിയത്. 2018ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനു മുമ്പായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനം ഇറാൻ എണ്ണയായിരുന്നു.














