പാലാ
എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പഞ്ചായത്ത് കൺവൻഷനുകൾ 22 മുതൽ 24 വരെ നടക്കും.ബൂത്ത് കൺവൻഷനുകൾ 27നകം പൂർത്തിയാക്കും.
ഞായർ പകൽ 2.30ന് മേലുകാവ്, വൈകിട്ട് നാലിന് തലപ്പുലം, അഞ്ചിന് മുത്തോലി, ആറിന് രാമപുരം എന്നിവിടങ്ങളിൽ കൺവൻഷൻ നടക്കും. 23ന് പകൽ മൂന്നിന് തലനാട്, വൈകിട്ട് നാലിന് മൂന്നിലവ്, അഞ്ചിന് ഭരണങ്ങാനം, ആറിന് കടനാട് കൺവൻഷനുകൾ ചേരും. 24ന് വൈകിട്ട് നാലിന് എലിക്കുളം
4.30ന് മീനച്ചിൽ, അഞ്ചിന് കൊഴുവനാൽ, ആറിന് കരൂർ എന്നിവിടങ്ങളിൽ കൺവൻഷനുകൾ ചേരും.















