രാമപുരം: പുത്തൻകാവ് ദേവീക്ഷേത്രത്തിലെ പുതിയ ശ്രീകോവിൽ സമർപ്പണവും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും ഭക്തിസാന്ദ്രമായി നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാപ്രസാദമൂട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി പങ്കെടുത്തു.
ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ഭരണസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന പ്രസാദമൂട്ടിൽ വിശ്വാസികൾക്കൊപ്പം പങ്കുചേർന്ന അദ്ദേഹം എല്ലാവർക്കും പ്രതിഷ്ഠാദിന ആശംസകൾ നേർന്നു. നാടിന്റെ ഐക്യത്തിനും വികസനത്തിനും ഇത്തരം സംഗമങ്ങൾ കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു.














