പാലാ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് നീലൂർ ടൗണിൽ പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായ ഷോൺ ജോർജിന് നീലൂർ ടൗണിൽ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡ് പരിസരത്തും നേരിട്ടെത്തിയ അദ്ദേഹം വ്യാപാരികളോടും യാത്രക്കാരോടും കുശലാന്വേഷണം നടത്തുകയും പിന്തുണ തേടുകയും ചെയ്തു. പാലായുടെ സമഗ്ര വികസനത്തിന് മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വോട്ടർമാരോട് പറഞ്ഞു.














