spot_img

“മുതിർന്നവർക്ക് ആദരമേകി അൽഫോൻസാഗിരി; വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ശ്രേഷ്ഠ ജനസംഗമം സംഘടിപ്പിച്ചു”

Date:

വി. യൗസേപ്പ് പിതാവിൻറെ മരണ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ച ശ്രേഷ്ഠ ജനസംഗമം 2026 മാർച്ച് 21 ശനിയാഴ്ച അൽഫോൻസാഗിരി സെൻ്റ് അൽഫോൻസാസ് ദൈവാലയത്തിൽ വച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. എസ്. എം. വൈ. എം. അൽഫോൻസാഗിരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ സംഗമം ഇടവകയിലെ മുതിർന്ന തലമുറക്ക് ആദരവും സ്നേഹവും അർപ്പിക്കുന്ന ഒരു അവിസ്മരണീയ അനുഭവമായി മാറി.

രാവിലെ 10 മണിക്ക് കുമ്പസാരത്തോടുകൂടി ദൈവാലയത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക ശുശ്രൂഷ വിശുദ്ധ കുർബാനയോട് കൂടി സമാപിച്ചു. പരിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികനായിരുന്നത് പാലാ രൂപതയുടെ വികാരി ജനറാൽ റവ. ഫാ. ജോസഫ് കണിയോടിക്കൽ അച്ചനായിരുന്നു.
വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവകയുടെ പാരിഷ് ഹാളിൽ ചേർന്ന പൊതു സമ്മേളനത്തിൽ എസ്. എം. വൈ. എം. ജനറൽ സെക്രട്ടറി കുമാരി എയ്ഞ്ചൽ മരിയ ജയ്സൺ യോഗത്തിന് സ്വാഗതമാശംസിച്ചു. സമ്മേളനത്തിൻ്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് എസ്. എം. വൈ. എം. ജോയിൻ്റ് ഡയറക്ടർ ബഹുമാനപ്പെട്ട സിസ്റ്റർ റാണിറ്റ എസ്. എച്ച്. ആയിരുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പാലാ രൂപതയുടെ വികാരി ജനറാൽ റവ. ഫാദർ ജോസഫ് കണിയോടിക്കൽ അച്ചായിരുന്നു. കണിയോടിക്കൽ അച്ചനോടൊപ്പം ഇടവകയിലെ ഏറ്റവും മുതിർന്ന അംഗമായ ശ്രീ വി. ഓ. ജോസഫ് വാക്കയിൽ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇടവകയുടെ ഏറ്റവും മുതിർന്ന തലമുറക്ക് ഈ ബഹുമതി നൽകിയ ആ നിമിഷം സദസ്സ് ഹൃദ്യമായ കരഘോഷത്തോടെ ഏറ്റുവാങ്ങി.
അൽഫോൻസാഗിരി ഇടവക വികാരി ഫാ. ജോൺ കൂറ്റാരപ്പള്ളിൽ സദസ്സിനെ അഭിവാദ്യം ചെയ്ത് ആശംസകൾ അർപ്പിച്ചു. ഒടുവിൽ മാതൃവേദി സെക്രട്ടറി ശ്രീമതി ലൈസാമ ലൂയിസ് നന്ദിപ്രസംഗം നടത്തി.
പരിപാടിയിൽ പങ്കെടുത്ത എല്ലാ മുതിർന്ന അംഗങ്ങൾക്കും മനോഹരമായ സ്നേഹ സമ്മാനം നൽകി ആദരിച്ചു.
സ്നേഹ വിരുന്നോടുകൂടി ഉച്ചയ്ക്ക് 12:30 ന് സമ്മേളനം സന്തോഷകരമായി സമാപിച്ചു. ഇടവകയിലെ മുതിർന്ന തലമുറക്ക് ആദരവ് അർപ്പിക്കാൻ ഒരവസരം ഒരുക്കിയ എസ്. എം. വൈ. എം. അംഗങ്ങളെ ഇടവകക്കാർ ഒന്നടങ്കം അഭിനന്ദിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related