ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങിലെ ഏക കത്തോലിക്കാ രൂപതയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 2,500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും. രൂപതാ ബുള്ളറ്റിൻ ‘കുങ് കാവോ പോ’യിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തേതിന് സമാനമായ കണക്കുകളാണ് ഈ വര്‍ഷവും ഉള്ളതെന്നും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. 1,600 മുതിർന്നവരും 900 ശിശുക്കളും ജ്ഞാനസ്നാനം സ്വീകരിക്കും. ക്രിസ്തീയ സാക്ഷ്യത്താൽ പ്രചോദിതരായ ധാരാളം പേര്‍ ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളമായാണ് ഈ കണക്കുകളെ വിലയിരുത്തുന്നത്.















