ബെന്നി ബഹനാൻ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകും. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല.
പേരാവൂരിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടിവരും. ഈ സമയത്ത് കെപിസിസിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്.
അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ താത്കാലികമായി നിയമിക്കേണ്ടതുണ്ടെന്നാണ് നേതൃ തലത്തിൽ വിലയിരുത്തിയത്. തുടർന്നാണ് ബെന്നി ബഹനാന് കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല നൽകാൻ തീരുമാനിക്കുകയായിരുന്നു.















