തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് സർജറിക്കൽ ഐസിയുവിലെ തീപിടിത്തത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വളരെ വേഗത്തിൽ തന്നെ പടർന്ന തീ അണക്കാനായി.
33 രോഗികളാണ് ICU വിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. വെൻ്റിലേറ്റർ മെഷീനിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടിത്തത്തിന് പുറമേ പുകയും ഉണ്ടായി ഇതാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ പരിഭ്രാന്തിയിലാക്കിയത്.
ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റീജണൽ ഫയർ ഓഫീസർ കെ അബ്ദുൾ റഷീദ് പറഞ്ഞു.















