കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. മത്സരിക്കുന്ന എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് ധാരണയായി. തൊടുപുഴയില്‍ പി ജെ ജോസഫ് മാറി മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കാനാണ് സാധ്യത.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. വൈകിട്ട് കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കോതമംഗലം – ഷിബു തെക്കുംപുറം, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, കുട്ടനാട് – റെജി ചെറിയാന്‍,
തൃക്കരിപ്പൂര്‍ – ജെറ്റോ ജോസഫ്, ചങ്ങനാശേരി- വിനു ജോബ്, വി.ജെ.ലാലിയും പട്ടികയിലുണ്ട്. തിരുവല്ല – വര്‍ഗീസ് മാമന്‍ അല്ലെങ്കില്‍ ജോസഫ്. എം.പുതുശേരി എന്നിവര്‍ക്കാണ് സാധ്യത.














