അമേരിക്കയിൽ നിന്ന് അനധികൃതമായി ഇലക്ട്രോണിക് മാലിന്യം തായ്‍ലൻഡിൽ എത്തിക്കാൻ ശ്രമം. ലാം ചബാംഗ് തുറമുഖത്ത് അനധികൃതമായി ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് മാലിന്യത്തിന്റെ വലിയ ശേഖരം പിടിച്ചെടുത്തതിനെത്തുടർന്ന് തായ്‌ലൻഡ് അമേരിക്കയിലേക്ക്
തിരിച്ചയക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. പ്രത്യേക അന്വേഷണ വകുപ്പ് (ഡിഎസ്ഐ), കസ്റ്റംസ് അധികൃതർ, മലിനീകരണ നിയന്ത്രണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്ന് ഏകദേശം 284 ടൺ ഭാരം ചരക്ക് കണ്ടുകെട്ടി.
ഏകദേശം 285,000 കിലോഗ്രാം ഇ-മാലിന്യങ്ങൾ വഹിച്ചുകൊണ്ടിരുന്ന 12 ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഓപ്പറേഷനിൽ പിടിച്ചെടുത്തതായും അവ യുഎസിലേക്ക് തിരിച്ചയക്കുമെന്നും ഉപപ്രധാനമന്ത്രി സുചാർട്ട് ചോംക്ലിൻ സ്ഥിരീകരിച്ചു.















