തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിക്കും.
കൊട്ടാരത്തിൽ നിന്ന് അമൂല്യ രത്നങ്ങൾ അടക്കം രണ്ടുകോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതി. സൈബർ സെല്ലും വിരലടയാളവിദഗ്ധരും കൊട്ടാരത്തിൽ ഇന്നലെ തന്നെ വിശദ പരിശോധന തുടങ്ങിയിരുന്നു.














