ദുബായ് വിമാനത്താവളത്തിന് സമീപം ഇറാന്റെ ഡ്രോൺ ആക്രമണം. പ്രദേശത്ത് തീപിടിത്തം ഉണ്ടായി. സുരക്ഷ ഉറപ്പാക്കാൻ നടപടി പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു.
യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഉടൻ സംഘർഷം അവസ്നിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. നയതന്ത്രഇടപെടൽ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തു.















