പാലാ: പാലാ മരിയൻസദനം സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം നടന്നു. ഞായറാഴ്ച രാവിലെ 9:30-ന് നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി ലിഫ്റ്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
അന്തേവാസികളുടെയും ഭിന്നശേഷിക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീമതി പെണ്ണമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ മരിയൻസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതമാശംസിച്ചു. പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കല കായിക കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജിജി ബൈജു കൊല്ലംപറമ്പിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മരിയൻസദനം സ്റ്റാഫ് അംഗവും ഒ.ടി വിഭാഗം മേധാവിയുമായ കുമാരി അനിറ്റ് ഡബ്ല്യു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.













