spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 13

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 13

spot_img

Date:

വാർത്തകൾ

🗞️👉 കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി തലശേരി കോടതി. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികമെന്നും തലശ്ശേരി കോടതി നിരീക്ഷിച്ചു.

🗞️👉 അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ ആണ്. പിന്തുണ നൽകുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🗞️👉 തിരുവനന്തപുരം വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. 

🗞️👉 ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു.

🗞️👉 പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില്‍ ബുക്കിംഗുകള്‍ക്ക് ഇടയിലുള്ള ഇടവേള 25 ദിവസമാണ്.

🗞️👉 വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായി എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത് കോടതി വിധിയിലൂടെ വ്യക്തമായി. 5 KSU പ്രവർത്തകരെയും സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തു.

🗞️👉 ഇറാനില്‍ കുടുങ്ങി മലയാളികള്‍. മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച് ഇറാനില്‍ ജോലി തേടിയെത്തിയ 11 യുവാക്കളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ നില്‍ക്കുന്ന സ്ഥലം സംഘര്‍ഷഭരിതമാണെന്നും എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും യുവാക്കള്‍ പറഞ്ഞു. ഒരുപാട് ഇന്ത്യക്കാര്‍ തങ്ങളുടെ കൂടെയുണ്ടെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.

🗞️👉 രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ ഒരു ഇന്ധന പ്രതിസന്ധി ഇവിടെയില്ലെന്നും മന്ത്രി ലോക്‌സഭയില്‍ ആവര്‍ത്തിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related