പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ നടപടിക്ക് ആരോഗ്യ വകുപ്പ്.സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിന് എതിരെ നടപടി ഉണ്ടാകും.
നോട്ടീസ് പതിച്ചത് ഗുരുതര അച്ചടക്കലംഘനമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. റിപ്പോർട്ട് ഇന്ന്
തന്നെ നൽകണമെന്നാണ് DMEയ്ക്ക് നൽകിയിരിക്കുന്ന നിർദേശം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണ് ഡോക്ടർ ശിവപ്രസാദ്.













