ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പാകിസ്ഥാൻ അധികൃതരുമായും നടത്തിയ ഉന്നതതല ചർച്ചകൾക്ക്
പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതാദ്യമായാണ് നിലവിലെ സംഘർഷത്തിന് ശേഷം ഇറാൻ സമാധാനത്തിനായുള്ള ഉപാധികൾ പരസ്യമായി പ്രഖ്യാപിക്കുന്നത്.













