സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരളത്തിൽ ചർച്ച ചെയ്ത് അന്തിമമാക്കിയ പട്ടിക, യോഗം പരിഗണിക്കും. യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ നേതാക്കൾ നിർണായക കൂടിക്കാഴ്ചകൾ നടത്തി.
ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. എംപിമാർ മത്സരിച്ചേക്കുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാർത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയേക്കും.













