പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ പാലാ സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി സി. ലിനി എസ് എം എസ് തെരഞ്ഞെടുക്കപ്പെട്ടു.
പാലക്കാട്ടുമലയിൽ ഉള്ള സെന്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിൽ മദർ ജനറൽ റവ. ഡോ. സി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസംഘമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രൊവിൻഷ്യൽ കൗൺസിലർമാരായി
സി. സാൽവിൻ , സി. വിമല, സി. ജോസ്മിത, സി. വനജ എന്നിവരും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സി. ആൻജോയും പ്രൊവിൻഷ്യൽ ബർസാറായി സി. ആൻ ഗ്രേസും തെരഞ്ഞെടുക്കപ്പെട്ടു.













