പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. കേരളത്തില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന
അദ്ദേഹം തേവര മുതൽ എംജി റോഡ് വരെ നീളുന്ന വൻ റോഡ് ഷോയിൽ പങ്കെടുക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നാളെ ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. നാളെ രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ച













