കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ഒരു പാർട്ടി നിന്നാൽ മാത്രമേ വിജയിക്കൂ എന്ന് പറയുന്നത് ശരിയല്ലെന്ന് കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു.
പത്ത് സീറ്റിൽ തന്നെ മത്സരിക്കുമെന്നും അങ്ങനെ അല്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ എന്നും അപു ജോൺ ജോസഫ് പ്രതികരിച്ചു. എന്നാൽ 10 സീറ്റ് തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്.













