spot_img

“ELORAH 2026: സ്ത്രീശക്തിയെ ആദരിച്ച് അൽഫോൻസാഗിരി ഇടവക”

Date:

അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം ELORAH എന്ന പേരിൽ 2026 മാർച്ച് 8ന് ആഘോഷപൂർവ്വം ആചരിച്ചു. ഇടവകയിലെ മാതൃവേദി, എസ്. എം. വൈ. എം. എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

കോട്ടയം മേരിലാൻഡ് സ്വദേശിനിയും സംരംഭകയുമായ ശ്രീമതി ജാസ്മിൻ അജി ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിച്ചേർന്നു. ജീവിതത്തിൽ അനേകം പ്രതിസന്ധികൾ നേരിട്ടിട്ടും അടങ്ങാത്ത ആത്മവീര്യത്തോടെ മുന്നേറിയ ജാസ്മിൻ ചേച്ചിയുടെ ജീവിതകഥ സദസ്സിനെ ആഴത്തിൽ സ്പർശിച്ചു. പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച സാധാരണ വ്യക്തിത്വം ഇന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു. ELORAH 2026 ൽ ജാസ്മിൻ ചേച്ചിയുടെ സാന്നിധ്യം ആത്മാർത്ഥമായ ഒരു മാനം നൽകി.

എസ്.എം. വൈ. എം പാലാ രൂപത സിൻഡിക്കേറ്റ് അംഗം കുമാരി മഞ്ജു തോമസ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും, എസ്. എം. വൈ. എം അൽഫോൻസാഗിരി യൂണിറ്റ് വൈസ് പ്രസിഡൻ്റ് കുമാരി മോനിക്കാ സണ്ണി യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. അൽഫോൻസാഗിരി ഇടവക വികാരി ബഹുമാനപ്പെട്ട ഫാ. ജോൺ കൂറ്റിരപ്പള്ളിൽ യോഗത്തിന് ആശംസകൾ അർപ്പിക്കുകയും, ശ്രീമതി ഷൈനി ജയ്സൺ ചടങ്ങിൽ സന്നിഹിതരായ എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.

മാതൃവേദി , എസ്. എം. വൈ. എം. എന്നീ സംഘടനകൾ സംയുക്തമായി ഏറ്റെടുത്ത് നടത്തിയ ഈ ചടങ്ങ് ഇടവക ചരിത്രത്തിൽ ഒരു സ്മരണീയദിനമായി രേഖപ്പെടുത്തപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related