spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 08

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 08

spot_img

Date:

വാർത്തകൾ

🗞️👉 പുതുയുഗ യാത്രയുടെ സമാപന വേദിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് യുഡിഎഫ് നേതാക്കള്‍. കഴിവും പ്രാപ്തിയുമില്ലാത്ത മുഖ്യമന്ത്രിയെന്നും പിണറായി വിജയന്‍ തന്റെ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. പത്തുവര്‍ഷത്തെ ദുര്‍ഭരണം അവസാനിപ്പിച്ച് ഇത്തവണ നൂറ് സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് 10 വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണത്തിനെതിരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. 

🗞️👉 സൈപ്രസിൽ സൈനിക വിന്യാസം നടത്താൻ തുർക്കി. എഫ്-16 യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈപ്രസിലെ തുർക്കിഷ് അധീനമേഖലയിലായിരിക്കും വ്യോമവിന്യാസം നടക്കുക. ദ്വീപ് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടക്കുന്നതിനാലാണ് നിർണായകമായ തീരുമാനം.

🗞️👉 അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ്റെ പ്രസ്താവന തള്ളി ഇറാൻ ചീഫ് ജസ്റ്റിസും ഐ ആർ ജി സിയും. ഇറാനെ ആക്രമിക്കാൻ പ്രദേശത്ത് താവളമൊരുക്കിയ രാജ്യങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് വ്യക്തമാക്കി. അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ്.

🗞️👉 ഭക്ഷ്യസുരക്ഷയും ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇയിലേക്ക് ചരക്കുവിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി. ഇത്തിഹാദിന്റെ ബോയിംഗ് ചരക്ക് വിമാനത്തിൽ ഇന്ത്യയിൽ നിന്ന് 80 ടൺ പഴം-പച്ചക്കറികളാണ് ലുലു ഗ്രൂപ്പ് എത്തിച്ചത്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2 മണിയോടെയാണ് വിമാനം അബുദാബിയിൽ എത്തിച്ചേർന്നത്. പ്രവാസി ഇന്ത്യക്കാർക്ക് ഉൾപ്പെടെ ആശ്വാസമാകുന്നതാണ് ഈ നീക്കം. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് ആണ് പഴം – പച്ചക്കറി ഉൽപന്നങ്ങൾ സുഗമമായി ലഭ്യമാക്കിയത്.

🗞️👉 പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ഈ മാസം ഒമ്പത് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകളാണ് മാറ്റിവെച്ചത്. ആദ്യഘട്ടത്തിൽ മാറ്റി വെക്കാതിരുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പത്താം തീയതി യോഗം ചേർന്ന് പരീക്ഷകളിൽ തുടർപ്രഖ്യാപനം ഉണ്ടാകും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മേഖലയിലെ എസ് എസ് എല്‍സി പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related