നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്. ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണം.
സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്റർ. അബിൻ വർക്കിയെ ആറന്മുളയിൽ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.













