ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. കേന്ദ്രസർക്കാരിന്
വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടക്കുകയാണ്. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം ഒരുക്കിയിട്ടുണ്ട്.
ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി.













