പാലാ :അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് “മണ്ണിന്റെ മകൾ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 9 ന് മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നടക്കും. കിസാൻ സർവീസ് സൊസൈറ്റി, മീനച്ചിൽ ഗ്രാമപഞ്ചായത്ത്, മീനച്ചിൽ കൃഷിഭവൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 10.30 ന് മീനച്ചിൽ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ കിസാൻ സർവീസ് സൊസൈറ്റി വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി ആനി ജവരാജിന്റെ അധ്യക്ഷതയിൽ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബി സുരേഷ് ഉദ്ഘാടനം നിർവഹിക്കും. കൃഷിഭവൻ ഓഫീസർ ശ്രീമതി രമ്യ മുഖ്യപ്രഭാഷണം നടത്തും. കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയ് മൂക്കൻതോട്ടം അന്താരാഷ്ട്ര വനിതാ കർഷക വർഷവുമായി ബന്ധപ്പെട്ട പദ്ധതികൾ വിശദീകരിക്കും.
പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നുള്ള വനിതാ കർഷകർ പരിപാടിയിൽ പങ്കെടുക്കും. കാർഷിക ക്വിസ് മത്സരം, സമ്മാനദാനം സംഘടിപ്പിക്കും. ചടങ്ങിൽ മീനച്ചിൽ പഞ്ചായത്തിലെ വനിതാ പഞ്ചായത്ത് എന്നിവയും അംഗങ്ങളെ ആദരിക്കുന്നതും പരിപാടിയുടെ ഭാഗമായി നടക്കും.
Technology – Tourism – Trade (Triple T) (2๐ “Healthy Farmer – Wealthy Nation” എന്ന മുദ്രാവാക്യത്തോടുകൂടിയും വർഷം മുഴുവൻ വനിതാ കർഷകർക്കായി കാർഷിക ടെക്നോളജി പരിശീലനം, അഗ്രി ടൂറിസം സെമിനാർ, കാർഷിക ട്രേഡ് & മാർക്കറ്റിംഗ് പരിശീലനം തുടങ്ങിയ പരിപാടികളും വിവിധ തലങ്ങളിലുള്ള വനിതാ കർഷക ആദരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു













