എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട്
സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം.
പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.













