പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്.
ഈ മേഖലയിലെ തടസങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.വ്യാപാര, കപ്പൽ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം. നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. ദുഃഖം രേഖപ്പെടുത്തുന്നു എന്ന് വിദേശകാര്യ മന്ത്രാലയം.













