വെള്ളികുളം: വെള്ളികുളം ഇടവകയിലെ സ്വാശ്രയ സംഘം, മാതൃവേദി , എസ്. എം. വൈ. എം., കുടുംബക്കൂട്ടായ്മ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അഞ്ചാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെൻ്റ് തോമസ് ഹാളിൽ വച്ച് ലോക വനിതാദിനമായി ആചരിക്കും. സമ്മേളനത്തിൽ ജെസി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തും.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ്. വേലംകുന്നേൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും. വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടക്കാപ്പാറ സി.എം.സി. തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ മികച്ച വനിതാ പ്രവർത്തകക്കുള്ള അവാർഡ് സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് സി.എം.സിക്ക് സമ്മാനിക്കുന്നതാണ്.
2007 മുതൽ ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യർഹമായ സേവനത്തിനുള്ള അവാർഡ് ആണ് നൽകുന്നത്.ഇതോടനുബന്ധിച്ച് കലാപരിപാടികൾ,വനിതാദിന ക്വിസ് മത്സരം , ബമ്പർ നറുക്കെടുപ്പ്, സമ്മാനദാനം എന്നിവ നടത്തപ്പെടുന്നതാണ്.ബിൻസി സെബാസ്റ്റ്യൻ കരോട്ടുപുള്ളോലിൽ, ബിനി ജോസഫ് മണ്ണാറാത്ത്, ലിനി ആൻ്റണി വെള്ളാപ്പാണിയിൽ,ഷൈനി ബേബി നടുവത്തേട്ട്,
ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, നിഷാ ഷോബി ചെരുവിൽ, റീനാ റെജി വയലിൽ തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകും.













