ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിക്കാത്തതിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യയുടെ വിദേശ നയത്തിന്റെ വിശ്വാസതയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നു. കേന്ദ്രം മൗനം തുടരുകയാണെങ്കിൽ ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയും വിശ്വാസ്യതയും സംശയത്തിന്റെ
മുനയിലാകുമെന്നും ഇന്ത്യന്‍ നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധി ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനം പങ്കുവച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.













